ഭാര്യക്ക്‌ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധം ഉണ്ട് എന്നറിഞ്ഞാല്‍ അവളെ ഒഴിവാക്കണോ അതോ മക്കളുടെ ഭാവിയോര്‍ര്ത് അവള്ക്ക് മാപ്പ് കൊടുത്ത് കൂടേ താമസിപ്പിക്കാന്‍ പറ്റുമോ



അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവിഹിത ബന്ധം പുലര്‍ത്തിയ ഭാര്യയെ ഒഴിവാക്കാനുള്ള അവകാശം ഭര്‍ത്താവിനുണ്ട്. എങ്കിലും അവളുടെ അഭിമാനവും കുടുംബ ബന്ധങ്ങളുടെ ദൃഢതയും മക്കളുടെ ഭാവിയുമെല്ലാമോര്‍ത്ത് അതില്‍ ക്ഷമിച്ച് ജീവിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. ഭാര്യയെ നല്ല നടപ്പിനായി ഉപദേശിക്കുകയും തൌബ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം.




ഭാര്യ അവിഹിത ബന്ധം തുടരുന്ന പക്ഷം അവളെ അതില്‍ പിന്തിരിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ ഭാര്യയുടെ അവിഹിത ബന്ധം കുട്ടികളെയും അവരുടെ സ്വഭാവത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്നുവെങ്കില്‍ ആ വിവാഹം അവസാനിപ്പിക്കലാകും ഏറ്റവും നല്ലത്. ഥലാഖ് എന്ന തീരുമാനത്തിലെത്തുന്നതിനു മുമ്പ് കുടുംബത്തിലെയും മഹല്ലിലെയും തലമുതിര്‍ന്നവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തേടേണ്ടതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


Recommended

Subscribe to get more videos :