ഭാര്യയുമായി ഫോണിലൂടെ ലൈംഗീകത പാടുണ്ടോ?


അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത പുണ്യമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇണയുമായുള്ള ലൈംഗിക ബന്ധം വികാരപൂര്‍ത്തീകരണത്തോടൊപ്പം ആത്മീയ സുരക്ഷയുടെയും സംതൃപ്തിയുടെയും ഭാഗമായാണ് ഇസ്ലാം കാണുന്നത്.

താനും ഭാര്യയും മാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഏതു മാര്‍ഗങ്ങളിലൂടെയുള്ള ലൈംഗികതയും അനുവദനീയമല്ലെന്ന് പറഞ്ഞുകൂടാ. എന്നാല്‍ ഫോണ്‍, ലാപ്പ് പോലെയുള്ള ഉപകരണങ്ങളിലൂടെ ഓണ്‍ലൈന്‍ സാധ്യതകളുപയോഗപ്പെടുത്തി ഭാര്യയും ഭര്‍ത്താവും രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ചും സമാനവിഷയങ്ങളെ കുറിച്ചുമാണല്ലോ ചോദ്യകര്‍ത്താവിന്‍റെ ചോദ്യത്തിന്‍റെ പ്രധാന ലക്ഷ്യം.

ഇത്തരം മാധ്യമങ്ങളിലൂടെ നമ്മുടെ ഫോട്ടോസും വീഡിയോസും അയക്കുന്നതും തല്‍സമയം അങ്ങോട്ടുമിങ്ങോട്ടും കാണുന്ന രീതിയില്‍ ബന്ധപ്പെടുന്നതുമെല്ലാം വളരെ അപകടം പിടച്ച ചതിക്കുഴികളാവാന്‍ സാധ്യതയേറെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയതിനാല്‍ ഇത്തരം സാധ്യതകള്‍ കണ്ടറിഞ്ഞുള്ള ആശയവിനിമയങ്ങളേ നാം നടത്താവൂ എന്നത് വളരെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
Subscribe to get more videos :