മേൽവിലാസം നഷ്ടമായവർ. മരണപ്പെട്ടാലും മാതാപിതാക്കളെ മറക്കാത്ത മക്കൾ അതൊരു ഭാഗ്യമാണ്





മേൽവിലാസം നഷ്ടമായവർ
മരണപ്പെട്ടാലും മാതാപിതാക്കളെ മറക്കാത്ത മക്കൾ അതൊരു ഭാഗ്യമാണ്. നിരന്തരം സിയാറത്ത് ചെയ്ത് ഖബറുകളിലേക്ക് സുകൃതത്തിന്റെ മഴ പെയ്യിക്കാൻ ഇവർക്ക് ആകുന്നു. ഉമ്മ മരണപ്പെട്ടിട്ട് രണ്ട് വർഷമായിട്ടും ഒരു ദിവസം പോലും സിയാറത്ത് മുടക്കാത്ത അനേകം പേരെ എനിക്കറിയാം അവർ ഭാഗ്യം ചെയ്ത മാതാപിതാക്കളുടെ മക്കളാണ് മറ്റ് അനേകം നാടുകളിൽ അത് നടന്ന് വരുന്നു -മദീനയിലും മക്കയിലും സ്ഥിരം കാഴ്ചയാണ് സ്നേഹമുള്ള ആത്മാർഥതയുള്ള മക്കളും കുടുംബവും അത് നിലനിർത്തുന്നു മരണപ്പെട്ടവരുമായി ഹൃദയ ബന്ധം മുറിക്കാൻ താല്പര്യമില്ലാത്ത 'മക്കൾ മറ്റുള്ളവർക്ക് മാതൃകയാണ്. സമയക്കുറവിന്റെ പേരിൽ ആഴ്ചയിലൊരിക്കലെങ്കിലും സിയാറത്തിന് സമയം കാണാത്തത് നന്ദികേടാണ് . വ്യാഴം , വെള്ളി , ശനി ദിവസങ്ങളിൽ റൂഹുകൾ ഖബ്റിൽ പ്രത്യേകം ഹാജറുണ്ടെന്ന് ഹദീസുകളിൽ കാണാം. പ്രിയപ്പെട്ടവർ സിയാറത്ത് ചെയ്യുന്നത് അവരറിയുന്നു. സലാം മടക്കുന്നു.



വെള്ളിയാഴ്ച മാതാപിതാക്കളുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അക്കാരണം കൊണ്ട് മകന്റെ പാപങ്ങൾ പോലും പൊറുക്കപ്പെടുന്നു.
പൊതു ഖബർസ്ഥാനിൽ മറവ് ചെയ്ത മയ്യിത്തിന് അറിയാതെ കുറെ ഗുണങ്ങൾ വന്നു ചേരുന്നു. സിയാറത്ത് ചെയ്യുന്നവരുടെ പൊതു പ്രാർത്ഥന , സലാം എന്നിങ്ങനെ പലതും . ദറസ്സ് ഉള്ള പള്ളിയാണെങ്കിൽ നിരന്തരമായി പള്ളിയിൽ നിന്ന് കേൾക്കുന്ന ഖുർആൻ പാരായണം , ദറസ് ഇവയൊക്കെ ഖബറാളികൾക്ക് ആനന്ദം നൽകുന്നവയാണ്.



തൊടിയിൽ കുഴിച്ചിട്ട ചേമ്പിന്റെ വില പോലും മരണപ്പെട്ടവർക്ക് നൽകാത്തത് സങ്കടകരം തന്നെ , ചേമ്പിന്റെ വളർച്ച അറിയാൻ ദിനംപ്രതി അവൻ വന്നു നോക്കുന്നു. പരിചരിക്കുന്നു . ഇങ്ങനെ ആറ് മാസം നോക്കിയാൽ കിട്ടുന്നത് ശരാശരി അഞ്ഞൂറ് ഗ്രാം ചേമ്പാണ്. ഈ മൂല്യം പോലും ഖബറാളികൾക്ക് നൽകാത്തവർ നന്ദിയില്ലാത്ത മക്കളാണ്.



ഓർക്കുക . മയ്യിത്ത് നിസ്കാരം പോലും ഒരു ദുആയാണ്. മയ്യിത്തിന്റെ പരലോക രക്ഷയ്ക്കുള്ള ദുആ ...... , ഫാതിഹായും , സ്വലാത്തും ചൊല്ലി ഈ ദുആ നിർവ്വഹിച്ചിട്ടില്ലങ്കിൽ മയ്യിത്ത് നിസ്കാരം നിഷ്ഫലം. ഇതിൽ വലിയൊരു സന്ദേശമാണ് അല്ലാഹു നൽകുന്നത്. മരണപ്പെട്ടവരുമായുള്ള ഹൃദയ ബന്ധം.



പുതിയ വഴി തേടി പോയവർ ഇന്ന് മാനസികമായി നിരാശയിലാണ്.
മാതാപിതാക്കളുടെ ഖബർ പോലും മറന്നു പോയ മേൽവിലാസം നഷ്ടപ്പെട്ടവരിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ! ആമീൻ.



Subscribe to get more videos :