അവളത് സമ്മതിച്ചെങ്കിലും ചെയ്ത തെറ്റ് സമ്മതിച്ചില്ല. അയാൾ തെളിവ് കാണിച്ചുകൊടുത്തപ്പോൾ അവൾ സമ്മതിച്ചു





ഒരാൾ ഉണ്ടാവാൻ പാടില്ലാത്ത ഒരു വിഷയം തന്റെ ഭാര്യയിൽനിന്നും ഉണ്ടായതുമായി ബന്ധപ്പെട്ട് തെളിവ് സഹിതം ഭാര്യയെ ചോദ്യചെയ്തു. അവളത് സത്യം ചൈത് നിഷേധിച്ചപ്പോൾ അയാൾ പറഞ്ഞു ഞാൻ തെളിവ് കൊണ്ടുവന്നാൽ നീയുമായുള്ള മൂന്ന് ത്വലാഖും വേർപിരിയും (അല്ലങ്കിൽ സംഭവിക്കും) എന്ന്. അവളത് സമ്മതിച്ചെങ്കിലും ചെയ്ത തെറ്റ് സമ്മതിച്ചില്ല. അയാൾ തെളിവ് കാണിച്ചുകൊടുത്തപ്പോൾ അവൾ സമ്മതിച്ചുi ഇവിടെ മൂന്ന് ത്വലാഖും വ്യക്തമായി സംഭവിച്ചില്ലേ ?അവളെ തിരിച്ചെടുക്കാൻ മറ്റൊരാൾ വിവാഹം കഴിച്ചു ബന്ധം വേർപെട്ടതിന് ശേഷം ആദ്യത്തെയാൾക്ക് നികാഹ് കഴിക്കാം എന്നല്ലാത്ത വല്ല പ്രതിവിധിയും ഉണ്ടോ ? അതോ ഒറ്റവാക്കിൽ മൂന്ന് ത്വലാഖും വേർപിരിയും എന്ന് പറഞ്ഞത്‌ ഒരു ത്വലാഖ് മാത്രമായി പരിഗണിക്കപ്പെടുകയുള്ളോ ?



പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ,   അല്ലാഹുവിന്നാണ് സർവ സ്തുതിയും. അല്ലാഹുവിന്റെ സ്വലാതും സലാമും തിരുനബിയുടെ മേലിലും അവിടത്തെ അനുചരന്മാരുടെ മേലുലും സദാ വർഷിക്കട്ടെ.

മേൽ പറയപ്പെട്ട വിവരമനുസരിച്ച് , പ്രസ്തുത വ്യക്തി താൻ ബന്ധിപ്പിച്ചിട്ടുള്ള ത്വലാഖ് കാര്യം അറിയലോടെ കൂടെ തന്നെ തെളിവ് കൊണ്ടു വന്നു കാണിച്ചു കൊടുത്താൽ  അവളുമായുള്ള മൂന്ന് ത്വലാഖും സംഭവിക്കുന്നതാണ്. ഇനി അവളെ തിരിച്ചെടുക്കാൻ തഹ്ലീൽ (മറ്റൊരാളെ വിവാഹം കഴിച്ച് നിബന്ധനകൾക്ക് ഒത്ത് വേർപ്പിരിയൽ) നിർബന്ധവുമാണ് (ഫത്ഹുൽ മുഈൻ ).



ത്വലാഖ് അതി ഗൗരവമുള്ള കാര്യമാണെന്നും ഭാര്യവുമായി പിണങ്ങുമ്പോളെല്ലാം ത്വലാഖുമായി കാര്യങ്ങളെ ബന്ധിപ്പികുന്നതും അത്ര നല്ലതല്ലെന്നും എല്ലാവരുംമനസ്സിലാക്കണം. താഴോട്ട് വീണു കഴിഞ്ഞാൽ പെട്ടന്ന് തിരിച്ചെടുക്കാൻ അവളൊരു പന്തല്ല എന്നും അറിയട്ടെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

Subscribe to get more videos :