Wednesday, February 7, 2024
ബാങ്ക് കേട്ടു കഴിഞ്ഞാൽ ചൊല്ലേണ്ട ദുആ
പുനരുത്ഥാന ദിവസം നബിയുടെ ശുപാർശ ലഭിക്കാൻ
ബാങ്ക് കേട്ടു കഴിഞ്ഞാൽ താഴെ കാണുന്ന പ്രാർത്ഥന ചൊല്ലുക:
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ الثَّامَّةِ وَالصَّلَاةِ الْقَائِمَةِ أَن مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَالدَّرَجَةَ الرَّفِيعَةَ وَابْعَثْهُ مَقَامًا مَحْمُودَا الَّذِي وَعَد لَهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيمَةِ إِنَّكَ لا تخلف الميعاده
അല്ലാഹുമ്മ റബ്ബ ഹാദിഹിദ്‌ദഅ്‌വത്തിത്താമ്മത്തി വസ്‌സ്വലാത്തിൽ ഖാഇമതി ആതിമുഹമ്മദിനിൽ വ സീലത വൽ ഫളീലത വദ്ദ്റജതർ റഫീഅത വബ്അ സ്‌ഹുമഖാമൻ മഹ്‌മുദനില്ലദീ വഅദ്ത്തഹു വർസു ഖനാ ശഫാഅത്തഹു യൗമൽ ഖിയാമതി ഇന്നക ലാ തുഖലിഫുൽ മീആദ്.
(പരിപൂർണ്ണമായ ഈ വിളിയുടെയും ആരംഭിക്കാൻ പോകുന്ന നിസ്കാരത്തിൻ്റെയും ഉടമസ്ഥനായ അല്ലാ ഹുവേ, നീ മുഹമ്മദ് നബി(സ)ക്ക് വസീല, ഫളീല എ ന്നീ ബഹുമതിയും ഉന്നത പദവിയും നൽകുകയും നീ വാഗ്ദത്വം ചെയ്‌ത പദവികളിലേക്ക് അദ്ദേഹത്തെ നി യോഗിക്കുകയും ചെയ്യേണമേ. അന്ത്യനാളിൽ ഞങ്ങൾ ക്ക് ആ നബിയുടെ ശുപാർശയും നൽകേണമേ. നീ വാഗ്ദത്വം ലംഘിക്കുന്നവനല്ല.)