Wednesday, June 26, 2024

എന്താണ് ളുഹാ നിസ്കാരം ? വിശദമായി പഠിക്കാം




അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ളുഹാ നിസ്കാരം ഏറെ പ്രതിഫലമുള്ളതാണ്. വൈകുന്നേര സമയത്തും ഇശ്റാഖിന്റെ സമയത്തും തസ്ബീഹ് ചൊല്ലുന്നു എന്ന ഖുര്‍ആന്‍ സൂക്തം (അമ്പിയാഅ് 79) ളുഹാ നിസ്കാരത്തെയാണ് കുറിക്കുന്നതെന്ന് ഇ്ബനുഅബ്ബാസ് (റ) അടക്കമുള്ള പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം, എന്റെ ഇഷ്ടകൂട്ടുകാരന്‍ (നബി (സ) ) എന്നോട് മൂന്ന് കാര്യം ഉപദേശിച്ചു, മാസത്തില്‍ മൂന്ന് നോമ്പ് എടുക്കാനും ളുഹായുടെ രണ്ട് റക്അത് നിസ്കരിക്കാനും ഉറങ്ങുന്നതിന് മുമ്പായി വിത്റ് നിസ്കരിക്കാനും. (ബുഖാരി, മുസ്ലിം). ളുഹാ നിസ്കാരം രണ്ട് റക്അത് മുതല്‍ എട്ട് റക്അത് വരെ നിസ്കരിക്കാവുന്നതാണ്.

സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം. സൂറതുശ്ശംസും (വശ്ശംസി വളുഹാഹാ) സൂറത്തുള്ളുഹായും (വള്ളുഹാ വല്ലൈലി) ആണ് ഓതേണ്ടതാണ്. സൂറതുല്‍കാഫിറൂനയും ഇഖലാസുമാണ് ഓതേണ്ടതെന്നും ചില ഹദീസുകളില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

Subscribe to get more videos :