മയ്യിത്ത് നിസ്കാരം പൂര്‍ണരൂപം



മയ്യിത്ത് നിസ്കാരം നിസ്‍കാര രൂപം. 1. നിയ്യത്ത് ചൈത് തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക. 2. രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക. 3. മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക. 4. നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്‍കും വേണ്ടി ദുആ ചൈയ്യുക. 5. സലാം വീട്ടുക. 1. നിയ്യത്ത്

اُصَلِّي فَرْضَ عَلَى هَاذَ الْمَيِّتِ لِلَّهِ تَعَالَى ഉസല്ലീ ഫര്‍ള അലാ ഹാദല്‍ മയ്യിത്തി ലില്ലാഹിത്തആലാ ഈ മയ്യിത്തിന്റെ മേല്‍ നിര്‍വഹിക്കപ്പെടേണ്ട ഫര്‍ളായ നിസ്‍കാരം അല്ലാഹുവിന് വേണ്ടി ഞാന്‍ നിര്‍വഹിക്കുന്നു. 2. ഇബ്രാഹിമീയ സ്വലാത്ത് الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്.അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ ബാറക്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുവേ... നിന്റെ അനുഗ്രഹം സയ്യദിനാ മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ, (സയ്യദിനാ ഇബ്രാഹീമിനേയും കുടുംബാദികളേയും നീ അനുഗ്രഹിച്ചത് പോലെ) തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍. അല്ലാഹുവേ.. നിന്റെ ബര്‍കത്ത് സയ്യദിനാ മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ (സയ്യദിനാ ഇബ്രാഹീമിനും കുടുംബാദികള്‍കും നീ ബര്‍ക്കത്ത് ചൈതത് പോലെ)തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍.

3. മയ്യിത്തിന് വേണ്ടിയുള്ള ദുആ اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَالْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ അല്ലാഹുമ്മഗ്ഫിര്‍ലഹൂ വര്‍ഹംഹു വഅഫു അന്‍ഹു വഅക്‍രിം നുസുലഹു വവസ്സിഅ മദ്ഖലഹു വഅഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബറദി വനഖിഹീ മിനല്‍ഖതായാ കമാ യുനക്ക്വസ്സൌബുല്‍അബ്‍യളു മിനദ്ദനസി വഅബ്‍ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വഅഹ്‍ലന്‍ ഖൈറന്‍ മിന്‍ അഹ്‍ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വഅദ്‍ഖില്‍ഹുല്‍ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ കബരി വഫിത്‍നതിഹീ വമിന്‍ അദാബിന്നാര്‍ അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്‍കുകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ.സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്‍കേണമേ, ഇയാളെ സ്വര്‍ഗ്ഗത്തില്‍ കടത്തുകയും കബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചൈയ്യണേമേ. 4. എല്ലാവര്‍കും വേണ്ടിയുള്ള ദുആ اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ وَغْفِرْلَنَا وَلَهُ رَبَّنَا اَتِنَا فِي الدُّنْياَ حَسَنَتً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَبَ النَّارِ അല്ലാഹുമ്മ ലാ തുഹര്രിംമ്‍നാ അജ്റഹൂ വലാ തഫ്‍തിന്നാ ബഅദഹൂ വഗ്ഫിര്‍ലനാ വലഹൂ. റബ്ബനാ ആതിനാ ഫിദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വക്വിനാ അദാബന്നാര്‍

അല്ലാഹുവേ ഞങ്ങളെ നീ ഇതിന്റെ പ്രതിഫലത്തില്‍ നിന്നും തടയപ്പെട്ടവരാക്കല്ലേ, അദ്ധേഹത്തിന് ശേഷം നാശത്തിലകപ്പെട്ടവരുമാക്കല്ലേ...അയാള്‍കും ഞങ്ങള്‍കും നീ പൊറുത്ത് തരികയും ചൈയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ... ഞങ്ങള്‍ക് നീ ഇഹലോകത്തെ ഗുണങ്ങളേയും പരലോകത്തെ ഗുണങ്ങളേയും നല്‍കേണമേ 5. സലാം വീട്ടല്‍ അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹി വബറക്കാത്തുഹൂഎന്ന് ചൊല്ലിയാണ് സലാം വീട്ടേണ്ടത്. വിജ്ഞാനം പകർന്നുനൽകുന്നത് ഒരു സ്വദഖയാണ് അത് കൈമാർന്തോറും പുണ്യം വർദിച്ചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഷെയർ ചെയാൻ മറക്കരുത്. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കുമാറകട്ടെ.ആമീൻ..

Subscribe to get more videos :