സുബഹി നിസ്കാരം ഖളാഅ് വീട്ടുമ്പോള്‍ ഖുനൂത് നിര്‍ബന്ധമുണ്ടോ?...





അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുനൂത് സുബ്ഹി നിസ്കാരത്തിലെ നിര്‍ബന്ധ ഘടകമല്ല. അബ്ആള് സുന്നതുകളില്‍ പെട്ടതാണ്. ചെയ്യാന്‍ വിട്ടുപോയാല്‍ അവസാനത്തെ അത്തഹിയാതിന് ശേഷം സലാമിന് മുമ്പായി രണ്ട് സുജൂദുകള്‍ (സഹവിന്‍റെ സുജൂദ്) ചെയ്യുന്നതിലൂടെ അത് പരിഹരിക്കപ്പെടുന്നതാണ്). സുബ്ഹി നിസ്കാരം അദാആണെങ്കിലും ഖളാഅ് ആണെങ്കിലും ഇത് തന്നെയാണ് വിധി. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍



Subscribe to get more videos :