വുദു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതാണല്ലോ കീഴ്വായു പോകുക എന്നത്. ചില സമയങ്ങളില്‍ വായു പോയോ ഇല്ലേ എന്ന് സംശയം തോന്നുകയും അത് വസവാസിന് കാരണമാകാറുമുണ്ട്. അതിന്റെ വിധി





അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുറിഞ്ഞോ ഇല്ലേ എന്ന സംശയത്തിലൂടെ വുദു മുറിയുകയില്ല. മുറിഞ്ഞു എന്ന ധാരണയുണ്ടായാല്‍ മാത്രമേ വുദു മുറിയുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആലോചിച്ച് വസവാസ് ആകേണ്ടതില്ല. അത് പിശാചിന്റെ പ്രവര്‍ത്തനഫലമാണെന്ന് മനസ്സിലാക്കി മനസ്സുറപ്പോടെ നിസ്കാരം നിര്‍വ്വഹിക്കുക. പിശാചിന്റെ അത്തരം ബോധനങ്ങള്‍ക്കും സംശയം ജനിപ്പിക്കലുകള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ അത് നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോവാനേ പലപ്പോഴും സഹായിക്കുകയുള്ളൂ. അതാണല്ലോ പിശാചിന്റെ പരമമായ ലക്ഷ്യവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.



Subscribe to get more videos :