ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് പിശാചിൽ നിന്നുള്ളതോ...





അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. കൂര്‍ക്കം വലിക്കുന്നത് ശാരീരികമായ ചില അവസ്ഥകളുടെ ഫലമാണ്. അത് പൈശാചികമല്ല. ഉറങ്ങുന്ന സമയത്ത് കിടക്കുന്ന രീതി യനുസരിച്ചാണ് അത് ഉണ്ടാവുന്നത്. വേണ്ടവിധം ശ്വാസം മൂക്കിലൂടെ പുറത്തേക്ക് പോവാതിരിക്കുമ്പോള്‍ അത് വായിലൂടെ പുറത്തേക്ക് പോവുകയും അതിന്‍റെ ഫലമായി ശബ്ദമുണ്ടാവുകയും ചെയ്യുന്നതാണ് കൂര്‍ക്കം വലി.

മലര്‍ന്ന് കിടക്കുമ്പോഴാണ് ഇത് ഉണ്ടാവുന്നത്. ചെരിഞ്ഞ് കിടന്നാല്‍ പലപ്പോഴും ഇത് ഒഴിവാക്കാവുന്നതാണ്. നാസല്‍ഡ്രോപ്സ് ഉപയോഗിച്ച് നാസാരന്ധ്രങ്ങള്‍ തുറക്കുന്നതിലൂടെയും ഇത് നിയന്ത്രിക്കാനാവും. അതിലൂടെ നിയന്ത്രിക്കാനായില്ലെങ്കില്‍ വിഗദ്ധനായ ഒരു ഇ.എന്‍..ടി സ്പെഷ്യലിസ്റ്റിനെ സമീപിക്കുന്നതിലൂടെ ഇതിന് പരിഹാരം നേടാനാവും. ഉറക്കവും ഉണര്‍ച്ചയും അടക്കവും അനക്കവുമെല്ലാം ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.



Subscribe to get more videos :