അന്യ സ്ത്രീകളുമായി ശാരീക ബന്ധത്തിൽ ഏർപ്പെടുന്ന സ്വപ്നങ്ങൾ കാണുന്നതിൻറെ വ്യാഖ്യാനമെന്താണ്? അങ്ങനെ സ്ഖലനം സംഭവിച്ചാൽ എന്ത് ചെയ്യണം. രക്തബന്ധമുള്ളവരുമായി സംയോഗം ചെയ്യുന്ന സ്വപ്നത്തിന്റെ വ്യഖ്യാനമെന്ത്?
സ്വപ്ന സ്ഖലനമെന്നാൽ ഉറക്കത്തിൽ മനിയ്യ് പുറപ്പെടുകയെന്നാണ്. ഹറാമായ പ്രവർത്തനങ്ങൾ ചെയ്യുന്നത് സ്വപ്നത്തിൽ കാണൽ മൂലമുണ്ടാവുന്ന സ്ഖലനം ശിക്ഷയും ഒന്നും കാണാതെ ഉണ്ടാവുന്നത് അനുഗ്രഹവും ഹലാലായ പ്രവർത്തനങ്ങൾ ചെയ്യുന്നത് സ്വപ്നത്തിൽ കാണൽ മൂലമുണ്ടാവുന്നത് കറാമതുമാണെന്ന് ചില പണ്ഡിതർ പറഞ്ഞതായി ഗ്രന്ഥങ്ങളിൽ കാണാം. വ്യഭിചരിക്കുന്നത് സ്വപ്നത്തിൽ കണ്ട് സ്ഖലിക്കുന്നത് മൂലം അവയുണ്ടാക്കുന്ന മാനസികപ്രയാസം പരിഗണിച്ച് അതൊരു ശിക്ഷയാണെന്നും നിശ്ചിത ഇടവേളകളിൽ ശരീരത്തിൽ നിന്ന് പുറം തള്ളപ്പെടേണ്ടതാണല്ലോ ശുക്ല, അത് ഹലാലായ രീതിയിൽ ശരീരത്തിൽ നിന്ന് പുറത്തുള്ളപ്പെട്ടത് കൊണ്ട് അതൊരു അനുഗ്രഹമാണെന്നും സ്വന്തം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്വപ്നത്തിൽ കണ്ടു കൊണ്ടുണ്ടാവുന്നത് സ്വപ്നത്തിൽ പോലും അള്ളാഹു അവനെ ആദരിച്ചു എന്നതിന് തെളിവാണല്ലോ എന്ന നിലയിൽ കറാമതുമാണെന്നായിരിക്കാം അവർ ഉദ്ദേശിച്ചിട്ടുണ്ടാവുക. സ്ഖലനം സംഭവിച്ചാൽ കുളി നിർബന്ധമാണ്. യഥാർത്ഥ സ്വപ്ന വ്യാഖ്യാനം പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു നടത്താവുന്നതുമല്ല. അതിനു വ്യക്തിയുടെ പശ്ചാത്തലം, സമയം, സാഹചര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
അതിനാൽ തന്നെ ഇത്തരം ഒരു ഓണ്ണൻ ചോദ്യോത്തര പംക്തിയിലൂടെ അത് വ്യക്തമാക്കാൻ ഇസ്ലാൺവെബ്.നെറ്റ് തൽക്കാലം ഉദ്ദേശിക്കുന്നില്ല. രക്തബന്ധമുള്ളവർ തമ്മിൽ സംയോഗം ചെയ്യുന്നത് സ്വപ്നം കാണുന്നത് അവർ പരസ്പരം ശേഷം ചെയ്യുന്ന നന്മയിലേക്കുള്ള സൂചനയാണെന്ന് ഇബ്നു സീരീൻ (റ) പറഞ്ഞിട്ടുണ്ട്.
കൂടുതൽ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും നാഥൻ തുണക്കട്ടെ.
കടപ്പാട് :