Monday, March 21, 2022

ഓൺലൈൻ മജ്ലിസുകളിൽ പങ്കെടുത്താൽ അതിന് മജ്ലിസിൻറെ കൂലി ലഭിക്കുമോ?









അല്ലാഹുവിൻറെ തിരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടേ.

ഒരേ സ്ഥലത്ത് ഒരുമിച്ചിരുന്ന് ദുആ-ദിക്റ്-മൌലിദ് ഖുർആൻ പരായണം തുടങ്ങിയവയുടെ സദസ്സുകളൊന്നും സംഘടിപ്പിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ സൌകര്യപ്രദമായ വഴികൾ ഉപയോഗപ്പെടുത്തി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുന്നത് തീർത്തും പ്രതിഫലാർഹമാണ്. ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി മജ്ലിസ് സംഘടിപ്പിക്കുന്നതിൻറെ എല്ലാ ഗുണങ്ങളും അതുകൊണ്ട് ലഭിക്കുന്നില്ലെങ്കിലും കൂട്ടമായി ഇത്തരം അമലുകൾ ചെയ്യുന്നതിൻറെ പ്രതിഫലം ലഭിക്കാൻ ഇത് കാരണമാകുന്നതാണ്.

കൂടുതൽ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.





Subscribe to get more videos :